കാ​സ​ര്‍​ഗോ​ഡ്: മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​ന്‍ പ്ര​വ​ര്‍​ത്ത​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്നു മു​ത​ല്‍ ഏ​ഴു​വ​രെ ജി​ല്ല​യി​ല്‍ വ​ലി​ച്ചെ​റി​യ​ല്‍ വി​രു​ദ്ധ വാ​രം കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. ശാ​സ്ത്രീ​യ മാ​ലി​ന്യ സ​ജ്ജ​മാ​ക്കി​വ​രു​മ്പോ​ഴും പൊ​തു ഇ​ട​ങ്ങ​ളി​ലും നി​ര​ത്തു​ക​ളി​ലും മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന പ്ര​വ​ണ​ത ഇ​പ്പോ​ഴും തു​ട​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​തി​നെ​തി​രെ പ്രാ​ദേ​ശി​ക​മാ​യി ജ​ന​ങ്ങ​ള്‍ മു​ന്നോ​ട്ട് വ​രേ​ണ്ട​തു​ണ്ട്.

നി​ല​വി​ല്‍ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍​ക്ക് പു​റ​മെ ക​ണ്ടെ​ത്തു​ന്ന ഓ​രോ പ്ര​ദേ​ശ​ത്തി​ന്‍റെ​യും ചു​മ​ത​ല ത​ദ്ദേ​ശ​സ്ഥാ​പ​ന പ​രി​ധി​യി​ലു​ള്ള യു​വ​ജ​ന കൂ​ട്ടാ​യ്മ​ക​ള്‍, റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ, രാ​ഷ്‌​ട്രീ​യ-​മ​ത സം​ഘ​ട​ന​ക​ള്‍, സ​ര്‍​വീ​സ്-​തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍, എ​ന്‍​ജി​ഒ​ക​ള്‍, ക​ലാ-​സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ള്‍ തു​ട​ങ്ങി​യ​വ ഏ​റ്റെ​ടു​ത്ത് കാ​മ്പ​യി​ന്‍ വി​ജ​യ​ക​ര​മാ​ക്കും.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന വാ​ര്‍​ഡു​ത​ല നി​ര്‍​വ​ഹ​ണ സ​മി​തി യോ​ഗ​ങ്ങ​ള്‍ ചേ​ര്‍​ന്ന് വ​ലി​ച്ചെ​റി​യ​ല്‍ മു​ക്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍​ക്ക് രൂ​പം ന​ല്‍​കും.

ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ന്‍റെ അ​റി​വോ അ​നു​മ​തി​യോ ഇ​ല്ലാ​ത്ത അ​ന​ധി​കൃ​ത ഗ്രൂ​പ്പു​ക​ള്‍, ഏ​ജ​ന്‍​സി​ക​ള്‍, വ്യ​ക്തി​ക​ള്‍ എ​ന്നി​വ വീ​ടു​ക​ളി​ല്‍ നി​ന്നും സ്ഥാ​പ​ങ്ങ​ളി​ല്‍ നി​ന്നും മാ​ലി​ന്യം ശേ​ഖ​രി​ച്ച് റോ​ഡു​ക​ളി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന​ത് ത​ട​യു​ക, ത​ദ്ദേ​ശ​സ്ഥാ​പ​ന​പ​രി​ധി​യി​ല്‍ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന എ​ല്ലാ സ്പോ​ട്ടു​ക​ളി​ലും നി​ല​വി​ലു​ള്ള മാ​ലി​ന്യം നീ​ക്കം ചെ​യു​ക, ഇ​ങ്ങ​നെ മാ​റ്റി​യെ​ടു​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളു​ടെ തു​ട​ര്‍ സം​ര​ക്ഷ​ണം ജ​ന​കീ​യ സ​മി​തി​യു​ടെ ചു​മ​ത​ല​യി​ല്‍ ഉ​റ​പ്പാ​ക്കു​ക, ജ​ന​ശ്ര​ദ്ധ കൂ​ടു​ത​ല്‍ ല​ഭി​ക്കു​ന്ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍, വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ള്‍, പാ​ര്‍​ക്കു​ക​ള്‍ തു​ട​ങ്ങി​യ​വ വ​ലി​ച്ചെ​റി​യ​ല്‍ മു​ക്ത ഇ​ട​ങ്ങ​ളാ​ക്കി മാ​റ്റു​ക, ത​ദ്ദേ​ശ​സ്ഥാ​പ​ന പ​രി​ധി​യി​ലെ എ​ല്ലാ ഓ​ഫീ​സു​ക​ളെ​യും, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ​യും വ​ലി​ച്ചെ​റി​യ​ല്‍ മു​ക്ത​മാ​ക്കു​ക, മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത് റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നു​ള്ള വാ​ട്ട്സ്ആ​പ്പ് ന​മ്പ​റി​ന്‍റെ (9446700800) പ്ര​ചാ​ര​ണം എ​ന്നി​വ​യാ​ണ് കാ​മ്പ​യി​നി​ന്‍റെ ല​ക്ഷ്യ​ങ്ങ​ള്‍.