റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തിൽ ശുചീകരണം നടത്തി
1444982
Thursday, August 15, 2024 1:48 AM IST
റാണിപുരം: വനം വകുപ്പ് പനത്തടി സെക്ഷന്റെയും റാണിപുരം വനസംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി. ശേഷപ്പ ഉദ്ഘാടനം ചെയ്തു. വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഡി. വിമൽരാജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വിഷ്ണു കൃഷ്ണൻ, വി. വിനീത്, എൽ. മഞ്ജുഷ, ജി. സൗമ്യ, ഫോറസ്റ്റ് വാച്ചർ എം.എസ്. സുമേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. സ്വാതന്ത്ര്യ ദിനമായ ഇന്നും ശുചീകരണ പ്രവർത്തനങ്ങൾ തുടരും.