ദുരന്തകാലത്തും പിണറായിയുടെ ധൂര്‍ത്തിന് കുറവില്ല: സോണി സെബാസ്റ്റ്യന്‍
1444980
Thursday, August 15, 2024 1:48 AM IST
കാസര്‍ഗോഡ്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്കുള്ള പുനരധിവാസത്തിന് പണം കണ്ടെത്താന്‍ ഏറെ കഷ്ടപ്പെടുമ്പോഴാണ് സര്‍ക്കാറിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ ലക്ഷങ്ങള്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍. സര്‍ക്കാരിന്റെ മനസാക്ഷിയില്ലാത്ത ഇത്തരം ധൂര്‍ത്തുകള്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നവരെ പരിഹസിക്കലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാസര്‍ഗോഡ് നിയോജക മണ്ഡലം കോണ്‍ഗ്രസ് ക്യാമ്പ് എക്സിക്യുട്ടീവ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുന്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി കുഞ്ഞിക്കണ്ണന്, കെ. നീലകണ്ഠന്, സി.വി. ജയിംസ്, കല്ലഗ ചന്ദ്രശേഖരറാവു, എം. കുഞ്ഞമ്പു നമ്പ്യാര്‍, വി.ആര്. വിദ്യാസാഗര്‍, ആര്. ഗംഗാധരന്, കെ. ഖാലിദ് എന്നിവര്‍ പ്രസംഗിച്ചു. വി.കെ. രാമചന്ദ്രന് ക്ലാസെടുത്തു. എം. രാജീവന് നമ്പ്യാര്‍ സ്വാഗതവും വി. ഗോപകുമാര്‍ നന്ദിയും പറഞ്ഞു.