സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
1444128
Monday, August 12, 2024 1:03 AM IST
പാണത്തൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാരുണ്യസ്പർശം പരിപാടിയുടെ ഭാഗമായി പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര രോഗനിർണയവും നടത്തി. പാണത്തൂർ വ്യാപാര ഭവനിൽ നടന്ന ക്യാമ്പ് കരിക്കെ പഞ്ചായത്ത് പ്രസിഡന്റ് എൻ.ബാലചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.ജെ.ജയിംസ് അധ്യക്ഷതവഹിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് കെ.എൻ.വിജയകുമാർ, ജനറൽ സെക്രട്ടറി വി.ഡി.തോമസ്, പി.എം.ജോസഫ്, എം.ശ്രീധരൻ, മാത്യു എം.ജേക്കബ്, ഡോ.അഭിരാമി, അഹല്യ ഹോസ്പിറ്റർ പിആർഒ ജിതിൻ എന്നിവർ പ്രസംഗിച്ചു.