തൃക്കരിപ്പൂർ: ദേശീയ കുളമ്പുരോഗ-ചര്മമുഴരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പശുക്കൾക്കുള്ള കുത്തിവയ്പ്പ് യജ്ഞത്തിന് വലിയപറമ്പ് പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ ഉദ്ഘാടനം നിർവഹിച്ചു. വെറ്ററിനറി സർജൻ ഡോ.സംഗീത മോഹൻ അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് ആർഎഐസി ഫീൽഡ് ഓഫീസർ വി.സുരേഷ് ബാബു, വലിയപറമ്പ് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ കെ.പി.ഉഷ എന്നിവർ പ്രസംഗിച്ചു.