ചായയും പലഹാരങ്ങളുമായി സുരേശേട്ടന്റെ സ്വന്തം സുമലത
1444023
Sunday, August 11, 2024 6:59 AM IST
കാഞ്ഞങ്ങാട്: വയനാടിന് കൈത്താങ്ങാകാന്‍ ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി നടത്തുന്ന ചായക്കടയിലേക്ക് സുരേശേട്ടന്റെ സ്വന്തം സുമലതയായി അഭ്രപാളികളില്‍ മിന്നിത്തിളങ്ങിയ ചിത്ര നായര്‍ എത്തി. അതിജീവനത്തിന്റെ സ്നേഹചായക്കടയിലെത്തിയ ചിത്ര നായര്‍ കടയിലെത്തുന്നവര്‍ക്ക് ചായയും പലഹാരങ്ങളും നല്‍കിയും അവരോട് കുശലം പറഞ്ഞും ചായ കുടിച്ചും ചായക്കടയെ സജീവമാക്കി.
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.സബീഷ്, ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ്, അനീഷ് കുറുമ്പാലം, സുജിത് മോനാച്ച, അനുരാഗ് പുല്ലൂര്‍, അനീഷ് ചാമുണ്ഡിക്കുന്ന്, കെ.വി.ചൈത്ര എന്നിവര്‍ നേതൃത്വം നല്കി.