പാണത്തൂർ: ശക്തമായ മഴയിൽ മലവെള്ളം കുത്തിയൊഴുകി പാടേ തകർന്ന റാണിപുരം-കുറത്തിപ്പതി റോഡ് റാണിപുരം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഭാഗികമായി ഗതാഗതയോഗ്യമാക്കി.
കാടിനോടു ചേർന്ന ജനവാസമേഖലയിലെ നിരവധി കുടുംബങ്ങൾ ആശ്രയിച്ചിരുന്ന റോഡ് മണ്ണിടിഞ്ഞും പാറക്കല്ലുകൾ ഒഴുകിയെത്തിയും കാൽനടയാത്ര പോലും ദുഷ്കരമായ നിലയിലായിരുന്നു. വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്.മധുസൂദനൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആർ.കെ.രാഹുൽ, വിഷ്ണു കൃഷ്ണൻ, വാച്ചർ എ.വേണുഗോപാലൻ, എം.കെ.സുരേഷ്, ടിറ്റോ വരകുകാലായിൽ, എം.കെ.ബാലകൃഷ്ണൻ, എ.ശശിധരൻ എന്നിവർ ശ്രമദാനത്തിന് നേതൃത്വം നൽകി.