വൻമരം കടപുഴകിവീണ് വീട് തകർന്നു
1440456
Tuesday, July 30, 2024 2:02 AM IST
പാണത്തൂർ: ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ വൻമരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. പാണത്തൂർ മൈലാട്ടിയിലെ കെ.വി.ബാലകൃഷ്ണന്റെ വീടിനു സമീപമുണ്ടായ പുളിമരമാണ് കടപുഴകി വീണത്.
വീടിന് സീലിംഗ് ഉണ്ടായിരുന്നതിനാൽ വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുറ്റിക്കോൽ അഗ്നി സുരക്ഷാനിലയം ഗ്രേഡ് ഓഫീസർ കെ.രാമചന്ദ്രന്റെ നേതൃത്വത്തിലെത്തിയ സംഘമെത്തി മരം വെട്ടിമാറ്റി.