പ​ല​ഹാ​ര​മേ​ള​യി​ൽ അ​മ്മ​മ​ധു​ര​മൊ​രു​ക്കി തോ​മാ​പു​രം എ​ൽ​പി സ്കൂ​ൾ
Thursday, December 7, 2023 2:09 AM IST
ചി​റ്റാ​രി​ക്കാ​ൽ: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ൽ ഒ​ന്നാം ക്ലാ​സി​ലെ പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​മ്മ​മ​ധു​രo എ​ന്ന പേ​രി​ൽ പ​ല​ഹാ​ര മേ​ള സം​ഘ​ടി​പ്പി​ച്ചു.

മാ​താ​പി​താ​ക്ക​ളു​ടെ സ്നേ​ഹം ചാ​ലി​ച്ച അ​മ്പ​തോ​ളം ഇ​നം പ​ല​ഹാ​ര​ങ്ങ​ൾ കാ​ഴ്ച​യു​ടെ​യും രു​ചി​യു​ടെ​യും ന​വ്യാ​നു​ഭ​വ​ങ്ങ​ളൊ​രു​ക്കി കു​ട്ടി​ക​ൾ​ക്കു​മു​ന്നി​ൽ നി​ര​ന്നു. കു​ട്ടി​ക​ളു​ടെ പ​ല​ഹാ​ര​പ്പാ​ട്ടു​ക​ളും പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി.


ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എം.​ടി. ഉ​ഷാ​കു​മാ​രി കേ​ക്ക് മു​റി​ച്ച് പ​ല​ഹാ​ര​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യാ​ധ്യാ​പ​ക​ൻ മാ​ർ​ട്ടി​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ധ്യാ​പി​ക​മാ​രാ​യ മ​ഞ്ജു ജെ. ​ത​യ്യി​ൽ, ടി.​എം. ജി​ജി, ജോ​ബി ജേ​ക്ക​ബ്, ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ സെ​റ എ​ൽ​സ് ടോം, ​ആ​ദി വി​നോ​ദ്, എ​ൻ.​ബി. സാ​ന​വി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.