ഡാറ്റ അനലിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ ഒഴിവ്
1335241
Wednesday, September 13, 2023 12:52 AM IST
കാസര്‍ഗോഡ്: വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍ഗോഡ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഡാറ്റ അനലിസ്റ്റ് (1), സോഷ്യല്‍വര്‍ക്കര്‍ (1) എന്നീ തസ്തികകളിലേക്ക് നാളെ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
യോഗ്യത ഡാറ്റ അനലിസ്റ്റ് (സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്സ് /ഇക്കണോമിക്സ്/ കമ്പ്യൂട്ടര്‍/ ബിസിഎ എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന). യോഗ്യത സോഷ്യല്‍ വര്‍ക്കര്‍ (അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിഎഇന് സോഷ്യല്‍വര്‍ക്ക്/സോഷ്യോളജി/സോഷ്യല്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന).
ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യത, വയസ്, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അന്നേദിവസം രാവിലെ 11നു ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ എത്തണം. ഫോണ്‍: 04994 256990.