പരിസ്ഥിതി ദിനാചരണം
1300769
Wednesday, June 7, 2023 12:59 AM IST
പരപ്പ: പരിസ്ഥിതി ദിനത്തില്‍ പരപ്പ റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടു. പ്രസിഡന്റ് ഡോ. സജീവ് മറ്റത്തില്‍, ഹരി ചെന്നക്കോട്, ജോയ് പാലക്കുടി, ബെന്നി വട്ടവയലില്‍, എബി എം. ബാബു, ദിലീഷ് കുമാര്‍, പ്രിന്‍സ് എന്നിവര്‍ പങ്കെടുത്തു.
വള്ളിക്കടവ്: സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടന്ന പരിസ്ഥിതിദിനാഘോഷം മാലോം സെന്റ് ജോര്‍ജ് ഫൊറോന വികാരി ഫാ. ജോസഫ് തൈക്കുന്നുംപുറം കുട്ടികള്‍ക്ക് വൃക്ഷത്തൈ കൈമാറി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിയമരിയ സ്കൂള്‍ തല വൃക്ഷത്തൈ നടീല്‍ ഉദ്ഘാടനം നടത്തി.
പ്രകൃതി സുരക്ഷാ ബോധവത്കരണത്തിനായി കവിത, പ്രസംഗ, ചിത്രരചനാ മത്സരങ്ങള്‍ നടത്തി. പ്രകൃതി സംരക്ഷണ പ്രതിജ്ഞ, റാലി തുടങ്ങിയവ ദിനാചരണത്തിന്റെ ഭാഗമായിരുന്നു. അധ്യാപകരായ ജയശ്രീ, ലീന, വിദ്യാര്‍ഥികളായ ഗോപിക, മരിയ, അദ്വൈത്, ഡാന്‍, ഡോണ്‍, അന്ന, നിയ, ആര്യനന്ദ, കീര്‍ത്തന എന്നിവര്‍ നേതൃത്വം നല്കി.
രാജപുരം: സെന്റ് പയസ് ടെന്ത് കോളജ് എന്‍എസ്എസ്, എന്‍സിസി യൂണിറ്റുകളുടെയും നേച്ചര്‍, ഭൂമിത്രസേന ക്ലബുകളുടെയും ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന് മരം നട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
പരിസ്ഥിതി സൗഹൃദ പേപ്പര്‍ പേനകളുടെ വിതരണവും കാമ്പസ് ശുചീകരണവും നടത്തി. പ്രിന്‍സിപ്പല്‍ ഡോ. എം.ഡി. ദേവസ്യ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അജോ ജോസ്, എന്‍സിസിയുടെ ചുമതല വഹിക്കുന്ന ഡോ. തോമസ് സ്കറിയ, ഡോ. ഷിനോ പി. ജോസ്, എന്‍എസ്എസ് സെക്രട്ടറി അഞ്ജന പി. സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.