സ്കൂളുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം
1300294
Monday, June 5, 2023 12:45 AM IST
വെള്ളരിക്കുണ്ട്: സ്കൂളുകള്‍ തുറന്നെങ്കിലും മലയോരത്ത് ഇതുവരെയും കുടിവെള്ളക്ഷാമത്തിന് പരിഹാരം ആയിട്ടില്ല.
സ്കൂള്‍ അധികൃതരും രക്ഷിതാക്കളും ആശങ്കയിൽ. നിര്‍മലഗിരി എല്‍പി സ്കൂൾ, സെന്റ് ജോസഫ് യുപി സ്കൂൾ, സെന്റ് ജൂഡ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ വെള്ളം ഇല്ലാത്തതിനാല്‍ ഉച്ചക്കഞ്ഞി വരെ മുടങ്ങുന്ന സ്ഥിതിയാണുള്ളത്. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ 10 ദിവസത്തേക്ക് വെള്ളം വിതരണം ചെയ്യണമെന്നാണ് കളക്ടറുടെ ഉത്തരവ്. പക്ഷേ ഇത് സ്കൂളുകളില്‍ നടപ്പായില്ല.
ഉച്ചക്കഞ്ഞി വയ്ക്കാനോ ടോയ്ലറ്റില് പോവാനോ വെള്ളം ഇല്ലാത്തതിനാല്‍ ദുരിതത്തിലാവുകയാണ് ഈ സ്കൂളിലെ കുട്ടികൾ. അടിയന്തര പരിഹാരമായി സ്കൂളുകളിലും വെള്ളം കൊടുക്കുവാനുള്ള നടപടി ഉണ്ടാകണമെന്നാണ് ആവശ്യം ഉയരുന്നത്.