മം​ഗ​ളു​രു: ആ​ന്ധ്ര​യി​ല്‍ നി​ന്ന് കാ​റി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി മം​ഗ​ളൂ​രു​വി​ല്‍ സി​റ്റി ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പി​ടി​യി​ലാ​യി. മം​ഗ​ല്‍​പാ​ടി ബ​ന്തി​യോ​ട്ടെ ഷ​ബീ​ര്‍ (35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് മം​ഗ​ളൂ​രു മു​ടി​പ്പു​വി​ല്‍ വെ​ച്ചാ​ണ് ക​ഞ്ചാ​വു​മാ​യി ഷ​ബീ​ര്‍ പി​ടി​യി​ലാ​യ​ത്.

കാ​റി​ല്‍ നി​ന്ന് 24 കി​ലോ ക​ഞ്ചാ​വും ര​ണ്ടു മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്നാ​ണ് ഷ​ബീ​ര്‍ ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​ത്.

മം​ഗ​ളു​രു​വി​ലേ​ക്കും കാ​സ​ര്‍​ഗോ​ഡ് അ​ട​ക്കം കേ​ര​ള​ത്തി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ഷ​ബീ​ര്‍ ക​ഞ്ചാ​വ് ക​ട​ത്തു​ന്നു​ണ്ടെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ല്‍ വ്യ​ക്ത​മാ​യി. ഷ​ബീ​റി​ന് ക​ഞ്ചാ​വ് കൈ​മാ​റി​യ സം​ഘ​ത്തെ​ക്കു​റി​ച്ചും ക്രൈം​ബ്രാ​ഞ്ചി​ന് വി​വ​രം ല​ഭി​ച്ചു. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി ക്രൈം​ബ്രാ​ഞ്ച് വി​ശാ​ഖ​പ​ട്ട​ണ​ത്തേ​ക്ക് പോ​കും. ഷ​ബീ​റി​നെ​തി​രെ കാ​സ​ര്‍​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം, കു​മ്പ​ള, വി​ദ്യാ​ന​ഗ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ക​വ​ര്‍​ച്ച, അ​ക്ര​മം തു​ട​ങ്ങി പ​ന്ത്ര​ണ്ടോ​ളം കേ​സു​ക​ളു​ണ്ടെ​ന്ന് മം​ഗ​ളൂ​രു സി​റ്റി ക്രൈം​ബ്രാ​ഞ്ച് പ​റ​ഞ്ഞു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലും ക​ഞ്ചാ​വ് വി​ല്‍​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷ​ബീ​റി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.