നിര്‍മലഗിരി സ്കൂളില്‍ വിന്നേഴ്സ് ഡേ
1282378
Thursday, March 30, 2023 12:45 AM IST
വെള്ളരിക്കുണ്ട്: നിര്‍മലഗിരി എല്‍പി സ്കൂളില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികളെ ആദരിക്കുന്നതിനായി നടത്തിയ വിന്നേഴ്സ് ഡേ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ റവ. ഡോ. ജോണ്സണ് അന്ത്യാംകുളം അധ്യക്ഷത വഹിച്ചു.
ഭീമനടി വിമല എല്‍പി സ്കൂള്‍ മുഖ്യാധ്യാപിക വി.എല്‍. സൂസമ്മ, അസി. വികാരി ഫാ. സുബേഷ്, പിടിഎ പ്രസിഡന്റ് ജോസി ഇടപ്പാടി എന്നിവര്‍ പ്രസംഗിച്ചു. മുഖ്യാധ്യാപിക സിസ്റ്റര്‍ പി.വി. ടെസിന് സ്വാഗതവും കെ.സി. ലൈലമ്മ നന്ദിയും പറഞ്ഞു.