നീ​ലേ​ശ്വ​രം: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ നീ​ലേ​ശ്വ​രം പാ​ലാ​ത്ത​ടം ഡോ.​ പി.​കെ.​ രാ​ജ​ന്‍ മെ​മ്മോ​റി​യ​ല്‍ കാ​മ്പ​സി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​കൂ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന വി​ധ​ത്തി​ല്‍ സൗ​ജ​ന്യ കൗ​ണ്‍​സ​ലിം​ഗ് കേ​ന്ദ്രം ആ​രം​ഭി​ച്ചു. പ​രീ​ക്ഷാ സ​മ്മ​ര്‍​ദം, മ​റ്റു മാ​ന​സി​ക പി​രി​മു​റു​ക്ക​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൗ​ജ​ന്യ​മാ​യ കൗ​ണ്‍​സ​ലിം​ഗ് സേ​വ​നം ഇ​വി​ടെ ല​ഭ്യ​മാ​കും.

സ​ര്‍​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്കേ​റ്റ് അം​ഗം ഡോ.​ എ.​ അ​ശോ​ക​ന്‍ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കാ​മ്പ​സ് ഡ​യ​റ​ക്ട​ര്‍ ഡോ.​ സി.​സി.​ മ​ണി​ക​ണ്ഠ​ന്‍ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. വി.​എ​സ്.​ സു​ബി​ന്‍, ഡോ.​ വി. ​റീ​ജ, ഡോ.​ കെ.​ പ്രീ​തി, പി.​ അ​തു​ല്യ, കാ​മ്പ​സ് യൂ​ണി​യ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​വി.​ പ്ര​ജു​ല്‍, കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി​സ്റ്റ് നീ​മ ജോ​ണ്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.