റിട്ട. എക്സൈസ് ഉദ്യോഗസ്ഥന് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
1278037
Thursday, March 16, 2023 10:15 PM IST
നീലേശ്വരം: റിട്ട.എക്സൈസ് പ്രിവന്റീവ് ഓഫീസറെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. തൈക്കടപ്പുറം കൊട്രച്ചാലിലെ കെ. തമ്പാന് (66) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെ ആറിന് നീലേശ്വരം മേല്‍പ്പാലത്തിന് കീഴെയാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്.
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്. ഭാര്യ: വത്സല (നീലേശ്വരം നഗരസഭ മുന്‍ കൗണ്‍സിലര്‍). മക്കള്‍: പ്രിയങ്ക, അമല്‍ജിത്ത് (ഇരുവരും ലണ്ടന്‍). മരുമക്കള്‍: നിമേഷ്, ഗ്രീഷ്മ. സഹോദരങ്ങള്‍: നാരായണി, ചന്ദ്രാവതി, ലീല, രമണി, പത്മനാഭന്.