യുവജന ദിനാഘോഷം സംഘടിപ്പിച്ചു
1575805
Tuesday, July 15, 2025 1:05 AM IST
കേളകം: കെസിവൈഎം വെള്ളൂന്നി യൂണിറ്റിന്റെ നേതൃത്വത്തിൽ വെള്ളൂന്നി പ്രൊവിഡൻസ് പള്ളിയിൽ യുവജനദിനാഘോഷം സംഘടിപ്പിച്ചു. കെസിവൈഎം മാനന്തവാടി രൂപത ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മാർട്ടിൻ കൊല്ലംപറമ്പിൽ അധ്യക്ഷ വഹിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ. ടോമി പുത്തൻപുരയ്ക്കൽ ആമുഖ പ്രഭാഷണം നടത്തി.
ആനിമേറ്റർ സിസ്റ്റർ എൽസി എസ്എച്ച്, രൂപത ജനറൽ സെക്രട്ടറി വിമൽ കൊച്ചുപുരയ്ക്കൽ, ട്രസ്റ്റി ഷാജി കാക്കരമറ്റത്തിൽ, എൽവിൻ കുന്നുംപുറത്ത് തുടങ്ങിയവർ പ്രസംഗിച്ചു. മാനന്തവാടി രൂപത സംഘടിപ്പിച്ച ഗ്രീൻ ഫ്യുച്ചർ പരിസ്ഥിതി വാരാചരണത്തിൽ വെള്ളൂന്നി യൂണിറ്റ് മാനന്തവാടി രൂപതയിലെ മികച്ച യൂണിറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.
ആഘോഷ പരിപാടികൾക്ക് മേഖല സിൻഡിക്കേറ്റ് അംഗം ആൻലിനറ്റ് നമ്പിക്കുന്നേൽ, യൂണിറ്റ് ട്രഷർ ജെമിൽ ഓലിക്കൽ, യൂണിറ്റ് അംഗം അബിൻ തേമാംകുഴി, ജോയിന്റ് സെക്രട്ടറി ഡിയ കൊച്ചുപുരയ്ക്കൽ, കോ-ഓർഡിനേറ്റർ ആഞ്ജലീന നമ്പിക്കുന്നേൽ, യൂണിറ്റ് സെക്രട്ടറി ആൻമരിയ പനച്ചിക്കൽ, ട്രസ്റ്റി സിജു വട്ടുകുളത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.