ആറളം സർവീസ് സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലി നിറവിൽ
1575449
Sunday, July 13, 2025 8:55 AM IST
ഇരിട്ടി: ആറളം സർവീസ് സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിച്ചു. കീഴ്പള്ളിയിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് എൻ.ടി. റോസമ്മ അധ്യക്ഷത വഹിച്ചു.
ആദ്യകാല ബാങ്ക് മെംബർമാരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ആദരിച്ചു. വിദ്യാനിധി പദ്ധതി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, സൈക്കിൾ വിതരണോദ്ഘാടനം കേരഫെഡ് വൈസ് ചെയർമാൻ കെ. ശ്രീധരൻ, ലോഗോ പ്രകാശനം ഫാ. മാർട്ടിൻ കിഴക്കേ തലയ്ക്കൽ എന്നിവർ നിർവഹിച്ചു.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ കെ.ടി. ജോസ് അനുമോദിച്ചു. വൽസാ ജോസ്, എ.ഡി. ബിജു, മാത്തുക്കുട്ടി പന്തപ്ലാക്കൽ, ബിജു കുട്ടിക്കാട്ട്, ജോർജ് അലാംചേരി, സജീവൻ പൊയിലത്ത്, ഇബ്രാഹിം പൊയിലൻ, ഇബ്രാഹിം മംഗലോടൻ, സെക്രട്ടറി വിൽസൺ മാത്യു എന്നിവർ പ്രസംഗിച്ചു.