ഇ​രി​ട്ടി: ഓ​ട്ടോ ഡ്രൈ​വ​റെ​യും സു​ഹൃ​ത്തി​നെ​യും ര​ണ്ടം​ഗ​സം​ഘം ത​ട​ഞ്ഞു​വ​ച്ച് ക​ണ്ണി​ൽ മു​ള​കു​പൊ​ടി എ​റി​ഞ്ഞ ശേ​ഷം ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ഓ​ട്ടോ​റി​ക്ഷ ത​ല്ലി​ത​ക​ർ​ക്കു​ക​യൂം ചെ​യ്തു. ഇ​രി​ട്ടി​ക്ക് സ​മീ​പം വി​ള​ക്കോ​ട് ടൗ​ണി​ൽ റേ​ഷ​ൻ ക​ടയ്​ക്ക് സ​മീ​പ​ത്തു​വ​ച്ച് ചൊ​വ്വാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ മു​ഴ​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ ഉ​മ്മ​ർ ഫാ​റൂ​ഖ് (46), സി​നോ​ജ് (30) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഉ​മ്മ​റി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യും അ​ക്ര​മി​ക​ൾ ത​ല്ലി ത​ക​ർ​ത്തു. ഉ​മ്മ​റി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ മു​ഴ​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ റ​ഹീം, സ​ലീം എ​ന്നി​വ​രാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഫോ​ൺ ചെ​യ്തു വി​ളി​ച്ചു വ​രു​ത്തി​യ ശേ​ഷം യാ​തൊ​രു പ്ര​കോ​പ​ന​വും ഇ​ല്ലാ​തെ മു​ള​കു​പൊ​ടി എ​റി​ഞ്ഞ ശേ​ഷം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച മു​ന്പ് ത​ട്ടു​ക​ട​യി​ൽ വ​ച്ച് കൊ​ട്ടി​യൂ​ർ തീ​ർ​ഥാ​ട​നം ക​ഴി​ഞ്ഞെ​ത്തി​യ ഭ​ക്ത​രു​മാ​യി പ്ര​തി​ക​ൾ വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട​തി​ൽ ഇ​ട​പെ​ട്ട് സം​സാ​രി​ച്ച വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ കാ​ര​ണം എ​ന്നാ​ണ് പ​രാ​തി​ക്കാ​ര​ൻ പ​റ​യു​ന്ന​ത്.