അടിച്ചു മോനേ...തൃക്കരിപ്പൂരിൽ ഭാഗ്യധാരയുടെ ഒരു കോടി
1575794
Tuesday, July 15, 2025 1:05 AM IST
തൃക്കരിപ്പൂർ: സംസ്ഥാന ഭാഗ്യക്കുറിയുടെ തിങ്കളാഴ്ച നറുക്കെടുത്ത ഭാഗ്യധാരയുടെ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം തൃക്ക രിപ്പൂർ ടൗണിലെ മത്സ്യ മാർക്കറ്റിന് സമീപത്തെ സൗഭാഗ്യ ലോട്ടറി സ്റ്റാളിൽ നിന്ന് പുതിയവളപ്പിൽ രാജൻ വില്പന നടത്തിയ BE 220046 നമ്പർ ടിക്കറ്റിന്്. എന്നാൽ, സമ്മാനമടിച്ച ആ ഭാഗ്യവാൻ ആരെന്ന് ഇതുവരെ അറിയില്ലെന്ന് രാജൻ പറഞ്ഞു.
16 വർഷമായി തൃക്കരിപ്പൂർ ടൗണിൽ ഭാഗ്യക്കുറി വില്പനക്കാരനാണ് രാജൻ. ഒരുലക്ഷം രൂപ വരെ ഇതിനു മുമ്പ് സമ്മാനമടിച്ചിട്ടുണ്ടെങ്കിലും ഒരു കോടിയുടെ ഒന്നാം സമ്മാനംആദ്യമായാണ്. ആദ്യകാലത്ത് സ്വകാര്യ ബീഡി തൊഴിലാളിയായിരുന്ന രാജൻ പിന്നീട് അബുദാബിയിൽ പ്രവാസ ജീവിതം നയിച്ചിരുന്നു.
രാവിലെ ആറു മുതൽ വൈകുന്നേരം ആറ് വരെ വില്പന നടത്തിയ ടിക്കറ്റിലാണ് ഒന്നാം സമ്മാനം. സെയിം അല്ലാതെ ഒറ്റയ്ക്കെടുത്ത ടിക്കറ്റിനാണ് സമ്മാനമടിച്ചതെന്ന് രാജൻ പറയുന്നു. കണ്ണൂർ ന്യൂ ലക്കി സെന്ററിൽ നിന്നാണ് വില്പ നയക്ക് ടിക്കറ്റെടുത്തത്.