ആ​ല​ക്കോ​ട്: അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​യി അം​ഗീ​ക​രി​ക്കു​ക, മി​നി​മം വേ​ത​നം 26,000 രൂ​പ അ​നു​വ​ദി​ക്കു​ക, കേ​ന്ദ്ര പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക, പ്രീ ​പ്രൈ​മ​റി വി​ദ്യാ​ഭ്യാ​സം അ​ങ്ക​ണ​വാ​ടി​ക​ളി​ൽ കൂ​ടി മാ​ത്രം ന​ട​പ്പി​ലാ​ക്കു​ക, ഇ​ൻ​സെ​ന്‍റീ​വ് കു​ടി​ശി​ക തീ​ർ​ത്ത് വി​ത​ര​ണം ചെ​യ്യു​ക, ലേ​ബ​ർ കോ​ഡു​ക​ൾ പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ആ​ല​ക്കോ​ട് ഐ​സി​ഡി​എ​സ് ഓ​ഫീ​സി​നു മു​ന്നി​ൽ അ​ങ്ക​ണ​വാ​ടി വ​ർ​ക്കേ​ഴ്സ് ആ​ൻ​ഡ് ഹെ​ൽ​പ്പേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (സി​ഐ​ടി​യു) യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി. സി​ഐ​ടി​യു ഏ​രി​യാ സെ​ക്ര​ട്ട​റി ടി. ​പ്ര​ഭാ​ക​ര​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ​ജ ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.