ചെറുപുഷ്പ മിഷൻലീഗ് അതിരൂപത മാനേജിംഗ് കമ്മിറ്റി യോഗം
1575792
Tuesday, July 15, 2025 1:05 AM IST
തളിപ്പറമ്പ്: ചെറുപുഷ്പ മിഷൻലീഗ് തലശേരി അതിരൂപത മാനേജിംഗ് കമ്മിറ്റി യോഗവും ജൂണിയർ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും തളിപ്പറമ്പ് സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടന്നു. തലശേരി അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപടവിൽ ഉദ്ഘാടനം ചെയ്തു.ചെറുപുഷ്പ മിഷൻലീഗ് നൽകുന്ന സംഭാവനകൾ മാതൃകാപരമെന്ന് അദ്ദേഹം പറഞ്ഞു. അതിരൂപത പ്രസിഡന്റ് ഷിജോ സ്രായിൽ അധ്യക്ഷത വഹിച്ചു. 19 മേഖലകളിലെ ജൂണിയർ, സീനിയർ ഭാരവാഹികൾ പങ്കെടുത്തു.
ജൂണിയർ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജയ്സൺ പുളിച്ചമാക്കൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾക്ക് ക്ലാസെടുത്തു. അതിരൂപത സെക്രട്ടറി ബിജു കൊച്ചുപൂവ്വക്കോട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ജൂണിയർ പ്രസിഡന്റ് മാത്യു പാലാട്ടികൂനത്താൻ, ജനറൽ ഓർഗനൈസർ അരുൾ പറയകുന്നേൽ, ഡയറക്ടർ ഫാ. ജോസഫ് വയലുങ്കൽ എന്നിവർ പ്രസംഗിച്ചു.