നടുവിൽ പഞ്ചായത്ത് യോഗം: എൽഡിഎഫ് ഇറങ്ങിപ്പോയി
1575444
Sunday, July 13, 2025 8:55 AM IST
നടുവിൽ: നടുവിൽ പഞ്ചായത്ത് യോഗത്തിൽ നിന്നും എൽഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി പ്രതിഷേധിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ ശന്പളം അന്യായമായി തടഞ്ഞു വച്ചെന്നാരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.
രേഖാമൂലം വിശദീകരണം ചോദിക്കുകയോ മതിയായ കാരണങ്ങളില്ലാതെയും പഞ്ചായത്ത് പ്രസിഡന്റ് അധികാര ദുർവിനിയോഗം ചെയ്യുകയാണെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി. സാജു ജോസഫ്, ഋഷികേശ്ബാബു, ജോസ് സെബാസ്റ്റ്യൻ, ഷീബ ജയരാജൻ, ബിന്ദു സജി, മായ രാജേഷ് എന്നിവരാണ് യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്.