എസിയിൽനിന്ന് തീ പടർന്ന് വീടിന്റെ കിടപ്പുമുറി കത്തിനശിച്ചു
1575800
Tuesday, July 15, 2025 1:05 AM IST
ഇരിട്ടി: ആറളം കൂട്ടക്കളത്ത് തേക്കുമല കുര്യാച്ചന്റെ വീട്ടിന് തീ പിടിച്ചു. കിടപ്പു മുറിയിലെ എസിയിൽ നിന്നാണ് തീ പടർന്നത്. ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് തീ പിടിച്ചത്. ഇരിട്ടിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സംഘം എത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ അണച്ചത്. വീട്ടിലെ വസ്ത്രങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു.
അസിസ്റ്റന്റ് സ്റ്റേഷൻ ഗ്രേഡ് ഓഫീസർ എൻ.ജി. അശോകൻ,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. ഷിജു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ പി.ജെ. മത്തായി, എൻ.ജെ. അനു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അനീഷ് മാത്യു, അരുൺകുമാർ, കെ.എം. അനീഷ്, വി.പി. ബിനോയ്, എസ്. ശ്രീജിത്ത്, കെ.ബി. ഉന്മേഷ്, ഡോളമി മുണ്ടാനൂർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.