സ്വര്‍ണവും പണവും തട്ടിയെടുത്ത് പീഡനം: ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരേ കേസ്
1575443
Sunday, July 13, 2025 8:55 AM IST
പയ്യന്നൂര്‍: സ്വര്‍ണവും പണവും തട്ടിയെടുത്ത് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായുള്ള പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
മുപ്പത്താറുകാരിയുടെ പരാതിയിലാണ് കോറോം കാനായി സൗത്തിലെ ഭര്‍ത്താവ് അബ്ദുള്‍ സത്താര്‍, ഭര്‍ത്താവിന്റെ ബന്ധുക്കളായ ഇസ്മായില്‍, സവാദ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
വിവാഹം ചെയ്ത് മൂന്നാഴ്ച കഴിഞ്ഞതു മുതല്‍ തുടങ്ങിയ പീഡനങ്ങളാണെന്ന് പരാതിയില്‍ പറയുന്നു. കൂടുതല്‍ സ്വര്‍ണവും പണവും വീട്ടില്‍നിന്നും വാങ്ങിവരണമെന്ന് പറഞ്ഞാണ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതെന്നും പരാതിക്കാരിയുടെ കയ്യിലുണ്ടായിരുന്ന പണവും സ്വര്‍ണവും പ്രതികള്‍ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു.