ആദരവ് -2025 സംഘടിപ്പിച്ചു
1575798
Tuesday, July 15, 2025 1:05 AM IST
ഉളിക്കൽ: മണിക്കടവ് ജീവൻ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ "ആദരവ് -2025" പരിപാടി സംഘടിപ്പിച്ചു. പാലാക്കുഴി ഓഡിറ്റോറിയത്തിൽ നടന്ന ആദരവ് ചടങ്ങ് മണിക്കടവ് ഫൊറോന വികാരി ഫാ. പയസ് പടിഞ്ഞാറേമുറിയിൽ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ജോജി വർഗീസ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സാഹിത്യകാരൻ പി.എം. ജോൺ പരക്കാട്ടിനെയും ദീർഘകാലമായി സൺഡേ സ്കൂൾ അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ 85 വയസ് പൂർത്തിയാക്കിയ മാത്യു വെടികുന്നേലിനെയും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെയും മിമിക്രിയിൽ ജില്ലാ തലത്തിൽ എ ഗ്രേഡും നേടിയ അലക്സ് ബിജു പരക്കാട്ടിനേയും ആദരിച്ചു.
ഉളിക്കൽ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.വി. ഷാജു, പഞ്ചായത്ത്അംഗം ജാൻസി കുന്നേൽ, പ്രസാദ് തോമസ്, അബിയ തോമസ് സാബു, ബിജു കുന്നിന്, ഹെയിൻ ടെസാ ലെസ്ലി, സംഘം സെക്രട്ടറി ലെസ്ലി ജോസ്, ജോയിന്റ് സെക്രട്ടറി സാബു ജോർജ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
ഉന്നത വിജയികൾക്ക് കാഷ് അവാർഡും പി.എം. ജോൺ പരക്കാട്ടിന്റെ " മണിക്കടവും സപ്ത സഹോദരിമാരും" എന്ന പുസ്തകവും നൽകി. അൽഫോൻസ ജോസ് ആനത്താറക്കൽ, ആബേൽ തോമസ്, സാബു ചിറ്റംക്കുഴിയിൽ, ജൂവൽ മരിയ ടോം കുടിയിരുപ്പിൽ, ഇവാൻ ജോൺ പ്രസാദ് ഇലവുങ്കചാലിൽ, അലക്സ് ബിജു പരക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.