കേരള പൂരക്കളി കലാഅക്കാദമി ഇനി മുതല്‍ പൂരക്കളി കലാ അസോ.
1575549
Monday, July 14, 2025 1:57 AM IST
കാഞ്ഞങ്ങാട്: കേരള പൂരക്കളി കലാഅക്കാദമി ഇനിമുതല്‍ കേരള പൂരക്കളി കലാ അസോസിയേഷന് എന്നറിയപ്പെടും. കേരള സർക്കാരിന്റെ പൂരക്കളി അക്കാഡമിയുമായി സമാനത തോന്നുന്ന പേരിന്റെ സാങ്കേതിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് സംഘടനയുടെ പേരുമാറ്റം.
ചാമുണ്ഡിക്കുന്ന് ശ്രീ വിഷ്ണു ചാമുണ്ഡേശ്വരി ക്ഷേത്രഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാനസമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം വിഷ്ണു ചാമുണ്ഡേശ്വരി ക്ഷേത്രസ്ഥാനികര്‍, കേരള പൂരക്കളി കലാ അക്കാദമി തലമുതിര്‍ന്ന പ്രവര്‍ത്തകരായ ടി. ചോയ്യമ്പു, വലത്തു വളപ്പില്‍ കുഞ്ഞിക്കണ്ണന് അടോട്ട്, കുഞ്ഞിക്കണ്ണന് മാസ്റ്റര്‍ കാടാങ്കോട്ട്, സംഘാടക സമിതി ചെയര്മാന് ഡോ.സി.കെ.നാരായണ പണിക്കര്‍, ചാമുണ്ഡിക്കുന്ന് ക്ഷേത്രം പ്രസിഡന്റ് ജനാര്ദനന് കുന്നരുവത്ത് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ചെയര്മാന് ടി.ഐ. മധുസൂദനന് എംഎല്‍എ അധ്യക്ഷതവഹിച്ചു. മടിക്കൈ ഗോപാലകൃഷ്ണന് പണിക്കര്‍, കാഞ്ഞങ്ങാട് ദാമോദരപണിക്കര്‍, കുഞ്ഞിക്കണ്ണന് കയ്യൂര്‍, പി.വി. മോഹനന്, എന്‍. കൃഷ്ണന്, മണിയറ ചന്ദ്രന്, സന്തോഷ് പാലായി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ടി.ഐ. മധുസൂദനന് എംഎല്‍എ (ചെയര്മാന്), മടിക്കൈ ഗോപാലകൃഷ്ണപണിക്കര്‍ (ജനറല്‍ കണ്‍വീനര്‍).