പേരാവൂർ മൗണ്ട് കാർമൽ ആശ്രമം പള്ളിയിൽ തിരുനാൾ തുടങ്ങി
1575013
Saturday, July 12, 2025 2:31 AM IST
പേരാവൂർ: പേരാവൂർ മൗണ്ട് കാർമൽ ആശ്രമം പള്ളിയിൽ തിരുനാൾ ആഘോഷത്തിന് കൊടിയേറി. ജൂലൈ 20 വരെ നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷത്തിനും വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ഫാ. ടിനു പ്ലാത്തോട്ടത്തിൽ, ഫാ. പോൾ മുണ്ടയ്ക്കൽ, ഫാ. ജോസഫ് ചക്കാലക്കുടിയിൽ എന്നിവർ മുഖ്യകാർമികത്വം വഹിക്കും.
പ്രധാന തിരുനാൾ ദിവസമായ ജൂലൈ 20ന് ഫാ. ഫിലിപ്പ് നടുത്തോട്ടത്തിൽ തിരുകർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ഉത്തരിയം വിതരണം, പാച്ചോർ നേർച്ച എന്നിവയും ഉണ്ടായിരിക്കും.