യുവാവ് കുളത്തിൽ മുങ്ങിമരിച്ചു
1575514
Monday, July 14, 2025 12:24 AM IST
കൂത്തുപറമ്പ്: കായലോട് പറമ്പായി കുട്ടിച്ചാത്തൻ മഠത്തിനു സമീപം കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. പറമ്പായിയിലെ നളിനത്തിൽ കെ. ബിജുവാണ് (44) മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
മരുമകന്റെ കൂടെ വീടിനു സമീപത്തെ പഞ്ചായത്ത് കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ ബിജുവിനെ കാണാത്തതിനെ തുടർന്ന് മരുമകൻ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തി നീണ്ട നേരത്തെ തെരച്ചിനൊടുവിലാണു മൃതദേഹം കണ്ടെത്തിയത്. ദിവസവും നിരവധിപേർ കുളിക്കുന്ന കുളമാണിത്. കെ. ശശിധരൻ-കെ. നളിനി ദമ്പതികളുടെ മകനാണ് ബിജു. സഹോദരങ്ങൾ: റിജിന, വിജിന.