കൃഷ്ണന്റെയും കമലാക്ഷിയുടെയും വീട് പഞ്ചായത്ത് പ്രസിഡന്റ് സന്ദർശിച്ചു
1575559
Monday, July 14, 2025 1:57 AM IST
ഉളിക്കൽ: ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭിച്ചിട്ടും കരാറുകാർ പണി ഏറ്റെടുക്കത്താത്തതിനാൽ വീട് യാഥാർഥ്യമാകാതെ വിഷമിക്കുന്ന പരിക്കളത്തെ കൃഷ്ണൻ നമ്പ്യാരെയും ഭാര്യ കമലാക്ഷിയെയും ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി സന്ദർശിച്ചു. വീട് നിർമാണം സാധിക്കാതെ കുടുംബം പ്രതിസന്ധിയിലാണെന്ന് ദീപിക കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി പ്രസിഡന്റ് കുടുംബത്തെ അറിയിച്ചു.
മഴ കുറയുന്നതോടെ വീട് നിർമാണം ആരംഭിക്കുമെന്നും പ്രസിഡന്റ് ഉറപ്പ് നൽകി. അതുവരെ ദമ്പതികൾ ബന്ധു വീട്ടിൽ താമസിക്കും. പൂർത്തീകരണ ഘട്ടത്തിൽ ജനകീയ പിന്തുണയും ഉറപ്പാക്കും. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി പേഴ്സൺ ഒ.വി. ഷാജു, വാർഡ് മെംബർമാരായ രാമകൃഷ്ണൻ കോയാടൻ, സരുൺ തോമസ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.