മൈക്കിൾസ് '64 സീസൺ 5: ചെസ് ടൂർണമെന്റ് സമാപിച്ചു
1575451
Sunday, July 13, 2025 8:55 AM IST
കണ്ണൂർ: സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഞ്ചാമത് ഓൾ കേരള ചെസ് ചാന്പ്യൻഷിപ്പ് സമാപിച്ചു. എൽകെജി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കായി മൂന്ന് കാറഗറികളിലായി നടത്തിയ ചാന്പ്യൻഷിപ്പിൽ വിവിധ ജില്ലകളിൽ നിന്നുള്ള നാനൂറിലധികംപേർ പങ്കെടുത്തു.
കാറ്റഗറി ഒന്ന് വിഭാഗത്തിൽ കൊല്ലം മാതാ സ്കൂളിലെ നെയ്തൽ ഡി. അൻസേര ചാന്പ്യനായി. ചിറ്റാരിക്കാൽ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയത്തിലെ ദേവദർശ് ശ്രീരാജ്, വയനാട് ക്രസന്റ് പബ്ലിക് സ്കൂളിലെ സി.പി. പ്രവിഷ്നവ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കാറ്റഗറി രണ്ടിൽ കൊല്ലം എസ്എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ ടി. അഥിരഥ് ഒന്നാം സ്ഥാനം നേടി. ആർ. റിഷിക് (ന്യൂ യുപി സ്കൂള്‍ കല്ലൂര്‍, മട്ടന്നൂര്‍), സിദ്ധാര്‍ഥ് മനോജ് (ഗവ. യുപി സ്കൂള്‍, നാദാപുരം) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കാറ്റഗറി മൂന്നിൽ വടകര പുത്തൂർ ഗവ. ഹയർസെക്കൻഡറിയിലെ ബി. അദ്വൈത് ദര്ശന് ഒന്നാം സ്ഥാനം നേടി. രാമന്തളി ഗവ. ഹയർ സെക്കൻഡറിയിലെ ആർ. സാവന്ത് കൃഷ്ണൻ രണ്ടാം സ്ഥാനവും വയനാട് മീനങ്ങാടി ഗവ. ഹയർ സെക്കൻഡറിയിലെ എം.എസ്. അനുരാഗ് മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് ആകെ ഒന്നര ലക്ഷത്തിലധികം രൂപയുടെ കാഷ് അവാർഡുകളും ട്രോഫികളും മെഡലുകളും സമ്മാനിച്ചു. സ്കൂൾ മാനേജർ ഫാ. രാജു അഗസ്റ്റിന് സമ്മാനദാനം നിർവഹിച്ചു.
ചാന്പ്യൻഷിപ്പിന്റെ ഉദ്ഘാടനം സിറ്റി പോലീസ് കമ്മീഷണർ പി. നിഥിൻരാദ് നിർവഹിച്ചു. സ്കൂൾ മാനേജര്‍ ഫാ. രാജു അഗസ്റ്റിന് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ജോ ജോര്‍ജ്, മദര്‍ പിടിഎ പ്രസിഡന്റ് ഖജീജ ഹുമയൂൺ, ഫാ. സ്റ്റീവൻസൺ, പി.കെ. അഫ്ര അബ്ദുള്ള എന്നിവർ പ്രസംഗിച്ചു. ചാന്പ്യൻഷിപ്പിന് ഫാ. ബാസ്റ്റിൻ ജോസ്, ടോണി സെബാസ്റ്റ്യൻ, കപിൽ സെബാസ്റ്റ്യൻ, ബിനോജ് പി. ജയിംസ്, സിജോ ജോസ് എന്നിവർ നേതൃത്വം നൽകി.