ഇ​രി​ട്ടി: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം നി​ല​നി​ല്പ് ഭീ​ഷ​ണി നേ​രി​ടു​ന്ന ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ അ​ട​ച്ചു​പൂ​ട്ടാ​തി​രി​ക്കാ​നാ​യി ബ​ദ​ൽ മാ​ർ​ഗം തേ​ടു​ന്നു. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ വ്യ​ക്‌​തി​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യം തേ​ടാ​നും സു​മ​ന​സു​ക​ളെ നേ​രി​ട്ടു സ​മീ​പി​ക്കാ​നും ഇ​രി​ട്ടി ന​ഗ​ര​സ​ഭാ ക​നി​വ് കി​ഡ്‌​നി പേ​ഷ്യ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ അ​ടി​യ​ന്ത​ര നി​ർ​വ​ഹ​ണ സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. ന​ട​ത്തി​പ്പി​നു പ​ണം ക​ണ്ടെ​ത്താ​നാ​കാ​തെ വ​ന്ന​തോ​ടെ ജീ​വ​ന​ക്കാ​രു​ടെ ര​ണ്ടുമാ​സ​ത്തെ ശ​മ്പ​ളം ഉ​ൾ​പ്പെ​ടെ മു​ട​ങ്ങു​ക​യും ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി നേ​രി​ടു​ക​യു​മാ​ണ്.

ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​നാ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കി. മേ​ഖ​ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ, കോ​ള​ജു​ക​ൾ, കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ, വ്യാ​പാ​ര സ്‌​ഥാ​പ​ന​ങ്ങ​ൾ, സു​മ​ന​സു​ക​ൾ എ​ന്നി​വ​രെ നേ​രി​ൽക്ക​ണ്ടു ഫ​ണ്ട് സ​മാ​ഹ​ര​ണം ന​ട​ത്തും. സ​മ്മാ​ന​ക്കൂ​പ്പ​ൺ പ​ദ്ധ​തി ന​ട​പ്പാ​ക്കും. കൂ​ടു​ത​ൽ ആ​ളു​ക​ളെ സൊ​സൈ​റ്റി അം​ഗ​ങ്ങ​ളാ​ക്കി പ്ര​വേ​ശ​ന​ഫീ​സും വ​രി​സം​ഖ്യ​യും വ​ഴി വ​രു​മാ​ന വ​ർ​ധ​ന ഉ​റ​പ്പാ​ക്കും.

കൂ​ടു​ത​ൽ ഫ​ണ്ട് സ​മാ​ഹ​രി​ച്ച് മൂ​ന്നാ​മ​ത്തെ ഷി​ഫ്റ്റു കൂ​ടി ല​ക്ഷ്യം വ​യ്ക്കാ​നും സൊ​സൈ​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​രി​ട്ടി ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ കെ. ​ശ്രീ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്ബി​ഐ ഇ​രി​ട്ടി ശാ​ഖ മു​ഖേ​ന സം​ഭാ​വ​ന​ക​ൾ അ​യ​യ്ക്കാം: ക​നി​വ് കി​ഡ്‌​നി പേ​ഷ്യ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി, അ​ക്കൗ​ണ്ട് ന​മ്പ​ർ: 40789435811, ഐ​എ​ഫ്എ​സ്‌​സി കോ​ഡ്: എ​സ്ബി​ഐ​എ​ൻ 0017063.