"ഒരുവാർഡിൽ ഒരുദിനം' പകർച്ചവ്യാധി ജനകീയ കാമ്പയിൻ ആലോചനാ യോഗം
1575561
Monday, July 14, 2025 1:57 AM IST
ഇരിട്ടി: ഇരിട്ടി നഗരസഭയുടെ പകർച്ചവ്യാധി പ്രതിരോധത്തിനായി "ഒരുവാർഡിൽ ഒരുദിനം' ജനകീയ കാമ്പയിന്റെ മുനിസിപ്പാലിറ്റിതല ആലോചനാ യോഗം നഗരസഭാ ഹാളിൽ നടന്നു. ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ വി. സോയ, ക്ലീൻസിറ്റി മാനേജർ കെ.വി. രാജീവൻ, ഇരിട്ടി താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ ഇൻചാർജ് രാജേഷ് വി. ജയിംസ്, എച്ച്ഐ ഇൻചാർജ് ഷിബുമോൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സോയ എന്നിവർ പ്രസംഗിച്ചു.
ജനകീയ പങ്കാളിത്തത്തോടെ ഉറവിട നശീകരണം, ക്ലോറിനേഷൻ, ബോധവത്കരണം തുടങ്ങിയ പരിപാടികൾ വാർഡ് തലത്തിൽ അടിയന്തരമായി പൂർത്തിയാക്കാൻ തീരുമാനിച്ചു.
പകർച്ചവ്യാധികൾ പടരാൻ കാരണമാകുന്ന തരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.