ഉന്നത വിജയികളെ അനുമോദിച്ചു
1575555
Monday, July 14, 2025 1:57 AM IST
ചെറുപുഴ: ജനശ്രീ മണ്ഡലം സഭയുടെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ജനശ്രീ മിഷൻ ജില്ലാ ചെയർമാൻ ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ജനശ്രീ മണ്ഡലം ചെയർമാൻ എം.കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.
വി. കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മഹേഷ് കുന്നുമ്മല്‍, കെ.പി. ശൈലേഷ് കുമാര്‍, ടി.പി. ചന്ദ്രന്, സലീം തേക്കാട്ടില്‍, കുട്ടിച്ചന് തുണ്ടിയിൽ, ജോയ്സി ഷാജി, വി.വി. ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.
പെരുമ്പടവ്: പച്ചാണി ബ്ലൂസ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ വിജയം കൈവരിച്ച വിദ്യാർഥികളെയും, നീറ്റ് പരീക്ഷയിൽ എംബിബിഎസിന് അഡ്മിഷൻ ലഭിച്ച ദേവനന്ദ പി. നമ്പ്യായരെയും ആനുമോദിച്ചു. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്ത് വിജയ്കൾക്ക് മെമന്റോ നൽകി.
ചടങ്ങിൽ ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം തോമസ് വെക്കത്തനം, പഞ്ചായത്ത് അംഗം എം.എസ്. മിനി, ഫാ. ജോസഫ് കൈതമറ്റത്തിൽ, പി.സി. തോമസ്, ബിനേഷ് പച്ചാണി, ദേവനന്ദ പി. നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.