ബൈക്കിടിച്ച് വയോധികൻ മരിച്ചു
1575174
Saturday, July 12, 2025 10:13 PM IST
കണ്ണൂർ: ബൈക്കിടിച്ച് വയോധികൻ മരിച്ചു. കക്കാട് അത്താഴക്കുന്നിൽ ചായക്കട നടത്തുന്ന കുഞ്ഞിപ്പള്ളിയിലെ അണ്ണാൻ ഹൗസിൽ ഹംസ (73) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി ഒന്പതോടെയാണ് സംഭവം. ചായക്കട പൂട്ടി വീട്ടിലേക്കു പോകുന്നതിനിടെ അത്താഴക്കുന്ന് വായനശാലയ്ക്ക് സമീപം വച്ച് ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹംസയെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.