കോളിത്തട്ടിൽ കാട്ടാന കൃഷി നശിപ്പിച്ചു
1575797
Tuesday, July 15, 2025 1:05 AM IST
ഉളിക്കൽ: കോളിത്തട്ട് രണ്ടാംകൈയിൽ ജനവാസ കേന്ദ്രത്തിൽ കാട്ടാന കൃഷി നശിപ്പിച്ചു. കാഞ്ഞിരത്തിൽ ദാസൻ, പുതുശേരി ചന്ദ്രൻകുട്ടി എന്നിവരുടെ വീട്ടുമുറ്റം വരെ എത്തിയാണ് കൃഷി നശിപ്പിച്ചത്.
കർണാടക വനത്തിൽ നിന്നുള്ള ആനകളാണ് ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്നത്. വാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയ കൃഷികൾ കാട്ടാന നശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയിൽ അധികമായി കാട്ടാനകൾ മേഖലയിൽ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ. ബാലൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസമാരായ കെ.പി. മുകേഷ്, മിഥുൻ, ആർ.കെ. രതീഷ്, സിനു കിനാത്തി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.