കാറ്റിൽ കടയുടെ ഷീറ്റ് വീണ് ഓട്ടോറിക്ഷയുടെ മുൻഭാഗം തകർന്നു
1575801
Tuesday, July 15, 2025 1:05 AM IST
മാഹി: മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റിൽ കടയുടെ ഷീറ്റ് വീണ് ഓട്ടോയുടെ മുകൾ ഭാഗം തകർന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം.
മാഹി പാറക്കലിലെ മത്സ്യമാർക്കറ്റിന് സമീപത്തെ രാജ് എന്റർപ്രൈസസ് കടയുടെ മുകളിൽ പാകിയ ഷീറ്റ് പാറി നൂറ് മീറ്റർ ദൂരത്തിൽ ബീച്ച് റോഡിൽ നിന്ന് യാത്രക്കാരുമായി മെയിൻ റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ഓട്ടോയുടെ മുകളിൽ പതിക്കുകയായിരുന്നു. യാത്രക്കാരും, ഡ്രൈവറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.മാഹി പാറക്കലിലെ വിനോദിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോ.ഷീറ്റ് വീണ് ഓട്ടോയുടെ മുൻഭാഗം പാടെ തകർന്നു. മുപ്പതിനായിരം രൂപയുടെ നഷ്ടമുണ്ടായി. മാഹി പോലീസ് സംഭവസ്ഥലത്തെത്തി നടപടി സ്വീകരിച്ചു.