സ്നേഹവീടിന്റെ താക്കോൽ കൈമാറി
1575799
Tuesday, July 15, 2025 1:05 AM IST
എടൂർ: എടൂർ സെന്റ് മേരീസ് ഫൊറോന ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രം കൂട്ടായ്മ ഒരുക്കിയ സ്നേഹവീടിന്റെ താക്കോൽ കൈമാറ്റവും വെഞ്ചിരിപ്പും ഇടവക വികാരി ഫാ. തോമസ് വടക്കേമുറിയിൽ നിർവഹിച്ചു. എടൂരിൽ ഇടവകയിൽ നിന്ന് അഞ്ചു വർഷത്തിനുള്ളിൽ നിർമിച്ച് നൽകുന്ന 18-ാമത്തെ വീടാണിത്.
പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഇടവകാംഗമാണ് വീടിന് ആവശ്യമായ ധനസഹായത്തിൽ അധികഭാഗവും നൽകിയത്. ഒന്പത് ലക്ഷം രൂപ ചെലവിൽ വീടിന്റെ എല്ലാ പ്രവൃത്തിയും പൂർത്തിയാക്കിയാണ് താക്കോൽ കൈമാറിയത്.
അസിസ്റ്റന്റ് വികാരി ഫാ. അഭിലാഷ് ചെല്ലങ്കോട്ട്, ഇടവക കോ-ഓർഡിനേറ്റർ സി.ജെ. ജോസഫ്, ഭവന നിർമാണ കമ്മിറ്റി അംഗങ്ങളായ പി.വി. ജോസഫ് പാരിക്കാപ്പള്ളി, ജോസഫ് വേകത്താനം, ബോബി ഓടയ്ക്കൽ, കൈക്കാരൻമാരായ മാത്യുസ് കൂട്ടിയാനി, ഔസേപ്പച്ചൻ പാംപ്ലാനി, മാത്യു ഒരപ്പാംകുഴി, ബിജു കുന്നുംപുറം, വാർഡ് പ്രതിനിധികളായ ബെന്നി കൊച്ചുമല, ജോസഫ് കൊച്ചുപറമ്പിൽ എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. വീടിന്റെ നിർമാണം ഭംഗിയായി നിർവഹിച്ച നിഷാദ് സെബാസ്റ്റ്യൻ തോണക്കരയെ അഭിനന്ദിച്ചു.