"സ്റ്റെം അറ്റ് സ്കൂൾ' പരിശീലന പരിപാടി ഒന്നാംഘട്ടം നടത്തി
1575552
Monday, July 14, 2025 1:57 AM IST
പയ്യാവൂർ: മടമ്പം പികെഎം കോളജ് ഓഫ് എഡ്യുക്കേഷനിൽ സൃഷ്ടി റോബോട്ടിക്സ് ആൻഡ് ടെക്നോളജീസുമായി സഹകരിച്ചു നടപ്പാക്കുന്ന അക്കാഡമിക് പ്രോജക്ടായ "സ്റ്റെം അറ്റ് സ്കൂൾ' പദ്ധതിയുടെ ഒന്നാംഘട്ട പരിശീലന പരിപാടി നടത്തി.
അഞ്ചു മുതൽ എട്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് നൂതന സാങ്കേതിക വിദ്യകളായ റോബോട്ടിക്സ്, ത്രിഡി പ്രിന്റിംഗ്, കോഡിംഗ് എന്നിവയിൽ പരിശീലനം നൽകി.
രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ കോളജിലെ സ്റ്റെം ലബോറട്ടറിയിൽ നടന്ന പരിശീലനത്തിന് സൃഷ്ടി റോബോട്ടിക്സ് ആൻഡ് ടെക്നോളജിസ് സിഇഒ സുനിൽ പോളും സ്റ്റെം മെന്റേഴ്സും നേതൃത്വം നൽകി.
കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. പ്രശാന്ത് മാത്യു പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിംഗ് കോളജ് ഇലക്ട്രോണിക്സ് വിഭാഗം അധ്യാപിക ഡോ. ടി.വി. റോഷ്നി മുഖ്യ പ്രഭാഷണം നടത്തി.