എന്റെ കേരളം പ്രദർശന വിപണന മേള എട്ടു മുതൽ പോലീസ് മൈതാനിയിൽ
1548251
Tuesday, May 6, 2025 2:28 AM IST
കണ്ണൂർ: സർക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എട്ട് മുതല്‍ 14 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേള നടക്കും. ജനകീയ സര്‍ക്കാരിന്റെ വികസനക്കുതിപ്പിന്റെ അടയാളപ്പെടുത്തലാകും മേളയെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പത്രസമ്മേളനത്തില്‍ പറഞ്ഞു. മേള എട്ടിന് വൈകുന്നേരം നാലിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ.കെ. ശൈലജ എംഎൽഎ അധ്യക്ഷത വഹിക്കും. 14 ന് വൈകുന്നേരം അഞ്ചിന് സമാപനസമ്മേളനം വി.ശിവദാസൻ എംപി ഉദ്ഘാടനം ചെയ്യും.
കെ.വി. സുമേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും. ഭക്ഷണ വൈവിധ്യങ്ങളുമായി കുടുംബശ്രീ ഭക്ഷ്യമേളയും ഉണ്ടായിരിക്കും. പത്രസമ്മേളനത്തിൽ വി.ശിവദാസന്‍ എംപി, കെ.വി.സുമേഷ് എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയന്, എഡിഎം സി.പദ്മചന്ദ്രകുറുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി.വിനീഷ് എന്നിവരും പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ
മുഖാമുഖം പരിപാടി
ഒമ്പതിന്
മേളയുടെ ഭാഗമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗം ഒമ്പതിന് രാവിലെ 10.30 മുതല്‍ 12.30 വരെ കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലയിലെ വിവിധ മേഖലയില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളായ 500 ലധികം വ്യക്തികളെ മുഖ്യമന്ത്രി നേരില്‍ കണ്ട് സംവദിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് അധ്യക്ഷത വഹിക്കും.