സാന്റാ മോണിക്ക "ഫ്രീയാണ് ജർമനി'- ജർമൻ എഡ്യുക്കേഷൻ എക്സ്പോ നാളെ കണ്ണൂരിൽ
1483283
Saturday, November 30, 2024 5:56 AM IST
കണ്ണൂർ: ജർമനിയിലെ മികച്ച സർവകലാശാലകളിൽ വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള സൗകര്യങ്ങളുമായി സാന്റാ മോണിക്ക സ്റ്റഡി അബ്രോഡ് സംഘടിപ്പിക്കുന്ന ഫ്രീയാണ് ജർമനി- ജർമൻ എഡ്യുക്കേഷൻ എക്സ് പോ നാളെ കണ്ണൂരിൽ നടക്കും. താവക്കര സെൻട്രൽ ബസ് ടെർമിനിലിനു സമീപത്തെ ബ്രോഡ് ബീൻ ഹോട്ടലിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന എക്സ്പോയിൽ പ്രവേശനം സൗജന്യമാണ്.
ജർമനിയിലെ പൊതു സർവകലാശാലകളിൽ ഡിഗ്രി, മാസ്റ്റേഴ്സ് കോഴ്സുകൾ ട്യൂഷൻ ഫീസ് ഇല്ലാതെ സൗജന്യമായി പഠിക്കാനും ഒപ്പം, 4.75 ലക്ഷം രൂ പ മുതൽ ഫീസിൽ ജർമൻ സ്റ്റേറ്റ് അക്രഡിറ്റഡ് സർവകലാശാലകളിൽ പ്രവേശനം നേടാനുള്ള സൗകര്യങ്ങൾ എക്സ്പോയിൽ ഒരുക്കിയിട്ടുണ്ട്. പ്രമുഖ ജർമൻ സർവകലാശാലകളിലെയും കോളജുകളിലേയും പ്രതിനിധികളെ നേരിൽ കണ്ട് വിശദാംശങ്ങൾ മനസിലാക്കാനുള്ള അവസരവും എക്സ്പോയിലുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
ജർമൻ ഭാഷയിൽ ബി 2 ലെവൽ ഭാഷാ പ്രാവീണ്യമുള്ള പ്ലസ് ടു കഴിഞ്ഞവർക്കുള്ള ബാച്ചിലേഴ്സ് ഡിഗ്രി പ്രോഗ്രാംസിനൊപ്പം ഓസ്ബിൽഡംഗ് (നഴ്സിംഗ് പ്രോഗ്രാം), ജർമൻ ഭാഷ നിർബന്ധമല്ലാത്ത കോഴ്സുകളെ കുറിച്ചു വിദഗ്ധർ നയിക്കുന്ന സെമിനാർ സെഷനുകൾ എന്നിവയും ഉണ്ടാകും.
ജർമൻ ഭാഷയിൽ ബി2 ലെവൽ ഭാഷാ പ്രാവീണ്യം ഉള്ള നഴ്സുമാർക്ക് ചെലവുകളില്ലാതെ സൗജന്യമായി ജോലി വിസയിൽ ജർമനിയിൽ എത്തുവാനുള്ള സാധ്യതകൾ, ബി വൺ, ബി ടു ലെവൽ ഭാഷാ പ്രാവീണ്യം ഉള്ള ഡോക്ടർമാർക്ക് സ്പെഷ്യൽ കാറ്റഗറി വിസയിൽ ലൈസൻസിംഗ് എക്സാമിനേഷൻ ആൻഡ് മെഡിക്കൽ സി1 എഫ്എസ്പി എക്സാം കോഴ്സുകൾക്കുള്ള അവസരവും എക്സ്പോയിൽ ലഭ്യമാണ്.
പൊതുസർവകലാശാലകളിലെ തങ്ങളുടെ പ്രവേശന യോഗ്യതാ നിർണയം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ അക്കാഡമിക് യോഗ്യത തെളിയിക്കുന്ന രേഖകൾ നിർബന്ധമായും കരുതണം. പങ്കെടുക്കുന്നവർ www. santamonica edu.in എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്താൽ ഇ മെയിൽ വഴി ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് പ്രവേശനം നേടാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 4150999, 9645222999.