അമലോത്ഭവാ മാതാ പള്ളിയിൽ തിരുനാൾ ഒന്നുമുതൽ
1483051
Friday, November 29, 2024 7:22 AM IST
പാപ്പിനിശേരി: പാപ്പിനിശേരി അമലോത്ഭവാ മാതാ പള്ളിയിൽ അലോത്ഭവാ മാതാവിന്റെ തിരുനാള്‍ ഡിസംബര്‍ ഒന്നു മുതൽ എട്ടുവരെ നടക്കും. ഒന്നിന് രാവിലെ 7.45ന് തിരുനാളിന് കൊടിയേറും. തുടർന്ന് ആഘോഷമായ ദിവ്യബലി, ദിവ്യകാരുണ്യാശിർവാദം എന്നിവ നടക്കും. തയ്യിൽ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. മാർട്ടിൻ രായപ്പൻ മുഖ്യകാർമികത്വം വഹിക്കും.
വിവിധ ദിവസങ്ങളിലെ തിരുകർമങ്ങൾക്ക് കണ്ണൂർ ഫൊറോന വികാരി ഫാ. ജോയ് പൈനാടത്ത്, താവം ഫൊറോന വികാരി മോൺ. ക്ലമന്റ് ലെയ്ഞ്ചല്, കുറ്റൂര്‍ സെന്റ് ജോണ്‍സ് പള്ളി വികാരി ഫാ. ഷാജു ആന്റണി തറമ്മേല്‍, സെന്റ് മൈക്കിള്‍സ് ജെസ്യൂട്ട് ഹൗസ് സുപ്പീരിയര്‍ ഫാ. ടോംസണ് കപ്പയരുമലയില് എസ്ജെ, ചാലില്‍ സെന്റ് പീറ്റേഴ്സ് പള്ളി വികാരി തോംസണ്‍ കൊറ്റിയത്ത് എന്നിവർ കാർമികത്വം വഹിക്കും.
ഏഴിന് പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ട് ആഘോഷമായ പ്രദക്ഷിണം നടക്കും. വിമലഗിരി ആശ്രമം റെക്ടർ വൈസ് പ്രൊവിൻഷ്യൽ സുപീരിയർ ഫാ. തോമസ് കളപ്പുരക്കൽ ഒഎഫ്എം ക്യാപ് മുഖ്യകാർമികത്വം വഹിക്കും.
തിരുനാള്‍ ദിനമായ എട്ടിന് രാവിലെ 10ന് ആഘോഷമായ ദിവ്യബലി, ദിവ്യകാരുണ്യ ആശിര്‍വാദം, പ്രസുദേന്തി വാഴ്ച, തദേവു എന്നിവയ്ക്ക് കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ഡോ. ക്ലാരന്‍സ് പാലിയത്ത് മുഖ്യകാർമികത്വം വഹിക്കും. തുടര്‍ന്ന് സ്നേഹവിരുന്ന്. വൈകുന്നേരം 6.30ന് തിരുനാള്‍ കൊടിയിറക്കവും കുടുംബ യൂണിറ്റുകളുടെ കലാപരിപാടികളും നടക്കും.