മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു
1483129
Friday, November 29, 2024 10:08 PM IST
മട്ടന്നൂർ: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പയ്യപ്പറമ്പ് അക്ഷയ് നിവാസിൽ അഷിത (22) യാണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വി.വി. കുഞ്ഞികൃഷ്ണൻ-കെ.പി. പ്രീത ദമ്പതികളുടെ മകളാണ്. സഹോദരൻ അക്ഷയ്.