അയ്യപ്പ ക്ഷേത്രം ധ്വജപ്രതിഷ്ഠാ മഹോത്സവവും ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും നാളെ മുതൽ
1483043
Friday, November 29, 2024 7:22 AM IST
ചെറുപുഴ: ചെറുപുഴ അയ്യപ്പക്ഷേത്രം അഷ്ടബന്ധ ബ്രഹ്മകലശ ധ്വജപ്രതിഷ്ഠാ മഹോത്സവവും ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും നാളെ മുതൽ ഡിസംബർ 17 വരെ ക്ഷേത്രം തന്ത്രി മണിയറ പെരിങ്ങോട്ടില്ലത്ത് ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 30ന് വൈകുന്നേരം നാലിന് ചെറുപുഴ ടൗണിൽ നിന്ന് തന്ത്രിവര്യന്മാരെ സ്വീകരിക്കും. ഡിസംബർ അഞ്ചുവരെ വിവിധ പൂജാകർമങ്ങൾ നടക്കും. അഞ്ചിന് ഉച്ചയ്ക്ക് 12.42 മുതൽ 1.12 വരെ അഷ്ടബന്ധദ്രവ്യ ധ്വജപ്രതിഷ്ഠ നടക്കും. ഡിസംബർ ഒന്നുമുതൽ എട്ടു വരെ കല്ലംവള്ളി ജയൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടക്കും.
10ന് രാവിലെ 10 ന് കലവറ നിറയ്ക്കൽ ഘോഷയാത്ര. രാത്രി ഒൻപതിന് കൊടിയേറ്റ്. 9.30ന് പെരുങ്കുടൽ ഏരിയാ കാഴ്ച. 9.30ന് പിന്നൽ തിരുവാതിര. 11ന് രാത്രി 8.15ന് തിടമ്പ് നൃത്തം. ഒൻപതിന് തിരുവാതിര, കുട്ടികളുടെ വിവിധ കലാപരിപാടികൾ. 12ന് രാത്രി ഏഴിന് പുളിങ്ങോം ഏരിയാ കാഴ്ച. തുടർന്ന് ഗാനമേള. 13ന് രാത്രി ഏഴിന് എളേരി ഏരിയാ കാഴ്ച. രാത്രി ഒൻപതിന് ഗാനമേള. 14ന് രാത്രി ഏഴിന് അരിമ്പ-ആയന്നൂർ-തവളക്കുണ്ട് ഏരിയാ കാഴ്ച. രാത്രി 9.30ന് ഗാനമേള. 15ന് രാത്രി ഏഴിന് നരമ്പ് ഏരിയാ കാഴ്ച. രാത്രി 9.30ന് പ്രസീത ചാലക്കുടി അവതരിപ്പിക്കുന്ന കാളീയം ഫോക്ക് മെഗാ ഷോ.
16ന് വൈകുന്നേരം 6.30ന് നഗരപ്രദക്ഷിണം പറയെടുപ്പ് എഴുന്നള്ളത്ത്. രാത്രി ഏഴിന് സംഗീതാർച്ചന. 11ന് തിടമ്പ് നൃത്തം. സമാപന ദിവസമായ 17ന് രാവിലെ ഏഴിന് ആറാട്ട് ബലി, എട്ടിന് ആറാട്ട് എഴുന്നള്ളത്ത്. 12ന് ആറാട്ട് സദ്യ. എല്ലാ ഉത്സവ ദിവസങ്ങളിലും ഉച്ചയ്ക്ക് 12ന് അന്നദാനവും രാവിലെ അഞ്ചിന് ഗണപതിഹോമവും ഉണ്ടായിക്കും.
പത്രസമ്മേളനത്തിൽ ക്ഷേത്രം പ്രസിഡന്റ് എസ്. കുമരേശൻ, സെക്രട്ടറി സി.എം. രഘു, ട്രഷറർ കെ.കെ. ശശീന്ദ്രൻ, വൈസ് പ്രസിഡന്റ് സി. ദാമോദരൻ, ജോയിന്റ് സെക്രട്ടറി പി.എം. വാസുദേവൻ, മാതൃസമിതി പ്രസിഡന്റ് എ.വി. കാർത്യായനി, സെക്രട്ടറി ഓമന വാഴക്കോടൻ, ട്രഷറർ പി.കെ. അമ്മിണി, വൈസ് പ്രസിഡന്റ് സുജാത ബാലകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ശൈലജ വിജയൻ, മോഹനൻ പലേരി എന്നിവർ പങ്കെടുത്തു.