കൂ​ത്തു​പ​റ​മ്പ്: ര​ണ്ടു ദി​വ​സ​മാ​യി ക​ണ്ണൂ​ർ-കൂ​ത്തു​പ​റ​മ്പ് റൂ​ട്ടി​ൽ സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​ർ ന​ട​ത്തി​വ​ന്ന പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ച്ചു. കൂ​ത്തു​പ​റ​മ്പ് എ​സി​പി ഓ​ഫീ​സി​ൽ ന​ട​ന്ന ച​ര്‍​ച്ച​യി​ലാ​ണ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. വി​ദ്യാ​ര്‍​ഥി​ക​ളെ ബ​സി​ൽ ക​യ​റ്റാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ൽ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര്‍ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ച​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​യ പ​ണി​മു​ട​ക്കി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്.

കൂ​ത്തു​പ​റ​മ്പ് അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എം. ​കൃ​ഷ്ണ​ൻ, ത​ല​ശേ​രി മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഇ.​ ജ​യ​റാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​സ് ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

മി​ന്ന​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, ബ​സ്‌ സ്റ്റോ​പ്പി​ൽ നി​ർ​ത്തി വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റു​ക, ബ​സു​ക​ൾ സ​മ​യ​ക്ര​മം പാ​ലി​ക്കു​ക​യും മ​ത്സ​ര​യോ​ട്ടം അ​വ​സാ​നി​പ്പി​ക്കു​ക​ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ന​ട​പ്പി​ൽ വ​രു​ത്താ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.