മഞ്ഞപ്പിത്തം ബാധിച്ച് വ്യാപാരി മരിച്ചു
1482867
Thursday, November 28, 2024 10:11 PM IST
പരിയാരം: മഞ്ഞപ്പിത്തം ബാധിച്ച് വ്യാപാരി മരിച്ചു.വെങ്ങര ഗവ. ഐടിസിക്കു സമീപത്തെ കഫേ ഗ്രിൻ സോൾ വ്യാപാര സ്ഥാപനത്തിന്റെ ഉടമ അച്ചുമാന്റകത്ത് അബ്ദുള്‍ റഫീഖ് (52) ആണ് മരിച്ചത്.
മാടായി കോഴിബസാർ സ്വദേശിയാണ്. പ്രവാസിയായിരുന്ന അബ്ദുള്‍ റഫീഖ് രണ്ടുവർഷം മുന്‍പാണ് ഗവ ഐടിസിക്കു മുൻവശത്ത് കുടുംബ സമേതം താമസവും അനുബന്ധമായി വ്യാപാര സ്ഥാപനവും തുടങ്ങിയത്.
കുറച്ചുദിവസമായി മഞ്ഞപ്പിത്ത ബാധിതനായി കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കവ്വായി അബ്ദുറഹിമാൻ- ബീവിക്കുഞ്ഞി ദന്പതികളുടെ മകനാണ്. ഭാര്യ: കെ.പി. ഹസീന. മക്കൾ: ഫാത്തിമ, ഫാസിയ, ഫിർസ(മൂവരും വിദ്യാർഥികൾ).