നശ മുക്ത് ഭാരത് അഭിയാൻ: എൻഎസ്എസ് വോളന്റിയർമാർക്ക് പരിശീലനം നല്കി
1483271
Saturday, November 30, 2024 5:56 AM IST
കണ്ണൂർ: നശ മുക്ത് ഭാരത് അഭിയാൻ ലഹരിമുക്ത കണ്ണൂരിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹ്യനീതി ഓഫീസ് എന്നിവ എൻഎസ്എസ് വോളന്റിയർമാർക്ക് ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. എഡിഎം സി. പദ്മചന്ദ്രക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രൂപീകരിച്ച ലഹരിക്കെതിരായ ജാഗ്രതാ സെല്ലുകൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ വോളന്റിയർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എഡിഎം പറഞ്ഞു.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി മാനേജറുമായ പി.കെ. സതീഷ്കുമാർ അധ്യക്ഷ നായിരുന്നു. ജില്ലാ പഞ്ചായത്ത് വീഡിയോ കോൺഫറൻസ് ഹാളിൽ നടന്ന പരിശീലനത്തിൽ കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ വിവിധ കോളജുകളിൽ നിന്ന് തെരഞ്ഞെടുത്ത 50 വോളന്റിയർമാർ പങ്കെടുത്തു.
കേരള എസ്എൽസിഎ കോ-ഓർഡിനേറ്റർ ഫാ. ജിൻസ് ജോസഫ്, ട്രെയിനിംഗ് കോ-ഓർഡിനേറ്റർ ടി.എം. മാത്യു എന്നിവർ ക്ലാസെടുത്തു.