എ​ടൂ​ര്‍: എ​ടൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍​നി​ന്ന് ചെ​മ്പേ​രി ലൂ​ര്‍​ദ് മാ​താ ബ​സി​ലി​ക്ക​യി​ലേ​ക്ക് ഡി​സം​ബ​ര്‍ ആ​റി​ന് ന​ട​ത്തു​ന്ന ത​ല​ശേ​രി അ​തി​രൂ​പ​ത മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ ഫൊ​റോ​ന കൗ​ണ്‍​സി​ലും റീ​ജ​ണി​ലെ ഫൊ​റോ​ന വി​കാ​രി​മാ​രു​ടെ യോ​ഗ​വും വി​ല​യി​രു​ത്തി. ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍ കാ​ല്‍​ന​ട തീ​ര്‍​ഥാ​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന പ്ര​ഥ​മ മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ആ​റി​ന് വൈ​കു​ന്നേ​രം 5.30 ന് ​എ​ടൂ​രി​ല്‍ മ​രി​യ​ന്‍ സ​ന്ധ്യ ന​ട​ക്കും. 7.30 ന് ​ത​ല​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന. 8.30ന് ​ജ​പ​മാ​ല റാ​ലി എ​ടൂ​രി​ല്‍ നി​ന്ന് തു​ട​ങ്ങും.

മാ​ട​ത്തി​ല്‍ വ​ച്ച് കു​ന്നോ​ത്ത് ഫൊ​റോ​ന​യി​ല്‍ നി​ന്നു​ള്ള സം​ഘം ചേ​രും. തു​ട​ർ​ന്ന് വി​ള​മ​ന വ​ഴി ഉ​ളി​ക്ക​ലി​ല്‍ എ​ത്തും. ഉ​ളി​ക്ക​ലി​ല്‍ നി​ന്ന് നെ​ല്ലി​ക്കാം​പൊ​യി​ല്‍ ഫൊ​റോ​ന​യി​ല്‍ നി​ന്നും മ​ണി​ക്ക​ട​വ് ഫൊ​റോ​ന​യി​ല്‍ നി​ന്നു​മു​ള്ള സം​ഘ​ങ്ങ​ളും ഒ​പ്പം ചേ​രും. 10.30 ന് ​തീ​ര്‍​ഥാ​ട​ന യാ​ത്ര തു​ട​രും. പ​യ്യാ​വൂ​ര്‍ ക​ണ്ട​ക​ശേരി പ​ള്ളി​യി​ല്‍ എ​ത്തു​മ്പോ​ള്‍ 20 മി​നു​ട്ട് വി​ശ്ര​മം. ചെ​മ്പേ​രി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ എ​ത്തി​യ ശേ​ഷം 4.15 ന് ​ബ​സി​ലി​ക്ക​യി​ലേ​ക്ക് യാ​ത്ര തു​ട​രും. അ​ഞ്ചി​ന് ചെ​മ്പേ​രി ബ​സി​ലി​ക്ക​യി​ല്‍ ആ​ര്‍​ച്ച്ബി​ഷ​പിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ടെ സ​മാ​പ​നം.
ഫൊ​റോ​ന കൗ​ണ്‍​സി​ല്‍ യോ​ഗം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ.​തോ​മ​സ് വ​ട​ക്കേ​മു​റി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി പ​ന്ത​പ്ലാ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​രി​ക്കോ​ട്ട​ക്ക​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് ക​ള​രി​ക്ക​ല്‍, വെ​ളി​മാ​നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി വി​കാ​രി ഫാ.​ മാ​ര്‍​ട്ടി​ന്‍ കി​ഴ​ക്കേ​ത​ല​യ്ക്ക​ല്‍, എ​ട​പ്പു​ഴ പ​ള്ളി വി​കാ​രി ഫാ.​ പോ​ള്‍ ച​ക്കാ​നി​ക്കു​ന്നേ​ല്‍, ഉ​രു​പ്പും​കു​റ്റി പ​ള്ളി വി​കാ​രി ഫാ.​ സു​നി​ല്‍ തോ​മ​സ്, ചെ​ടി​ക്കു​ളം പ​ള്ളി വി​കാ​രി ഫാ.​ പോ​ള്‍ ക​ണ്ട​ത്തി​ല്‍, മാ​ങ്ങോ​ട് പ​ള്ളി വി​കാ​രി ഫാ. ​മ​നോ​ജ് കൊ​ച്ചു​പു​ര​യ്ക്ക​ൽ, വ​ട്ട്യ​റ പ​ള്ളി വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ പ​റ​പ്പ​ള്ളി​യാ​ത്ത്, കീ​ഴ്പ​ള്ളി പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ചാ​ക്യാ​ര​ത്ത്, സെ​ക്ര​ട്ട​റി വി​പി​ന്‍ തോ​മ​സ്, എ​ടൂ​ര്‍ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​ തോ​മ​സ് പൂ​ക​മ​ല, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി.​ജെ. ജോ​സ​ഫ് ചെ​മ്പോ​ത്ത​നാ​ടി​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. റീ​ജ​ണ്‍​ത​ല ഫൊ​റോ​ന വി​കാ​രി​മാ​രു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ഫാ. ​തോ​മ​സ് വ​ട​ക്കേ​മു​റി​യി​ല്‍ (എ​ടൂ​ര്‍), ഫാ. ​ജോ​സ​ഫ് കാ​വ​നാ​ടി (നെ​ല്ലി​ക്കാം​പൊ​യി​ല്‍), ഫാ. ​പ​യ​സ് പ​ടി​ഞ്ഞാ​റെ​മു​റി​യി​ല്‍ (മ​ണി​ക്ക​ട​വ്), ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ മു​ക്കി​ല​ക്കാ​ട്ട് (കു​ന്നോ​ത്ത്) എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.