എ​ട​ക്കോം: താ​ഴെ എ​ട​ക്കോ​ത്ത് ചെ​ങ്ക​ൽ ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ് ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും, ഡ്രൈ​വ​റും ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ൾ ന​ല്കി വി​ട്ട​യ​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

താ​ഴെ എ​ട​ക്കോ​ത്തി​ന് സ​മീ​പം ഇ​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി നാ​ലു വൈ​ദ്യു​ത തൂ​ണു​ക​ൾ ഇ​ടി​ച്ചു ത​ക​ർ​ത്ത ശേ​ഷം ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. വൈ​ദ്യു​ത തൂ​ണു​ക​ൾ ത​ക​ർ​ന്ന​തോ​ടെ ലൈ​നി​ൽ കൂ​ടി​യു​ള്ള വൈ​ദ്യു​ത ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​തി​നാ​ലാ​ണ് ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ വൈ​ദ്യു​താ​ഘാ​ത​മേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്. വൈ​ദ്യു​ത ലൈ​നു​ക​ൾ ലോ​റി​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു.

ലോ​റി​ക്ക​ടി​യി​ൽ കു​ടു​ങ്ങി​പ്പോ​യ തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് വൈ​ദ്യു​തി പു​ന​സ്ഥാ​പി​ച്ച​ത്.