ക​ണ്ണൂ​ർ: അ​ക്ര​മ​കാ​രി​ക​ളാ​യ തെ​രു​വ് നാ​യ​ക​ളെ പി​ടി കൂ​ടു​ന്ന​തി​നു കോ​ർ​പറേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ നാ​യ​പി​ടു​ത്ത​ക്കാ​രു​ടെ പാ​ന​ൽ ത​യാ​റാ​ക്കി നാ​യ്ക്ക​ളെ പി​ടി​കൂ​ടി പ്ര​ത്യേ​ക സ്ഥ​ല​ത്ത് താ​മ​സി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മേ​യ​ർ മു​സ്‌​ലി​ഹ് മ​ഠ​ത്തി​ൽ. തെ​രു​വു​നാ​യ ശ​ല്യം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് കൗ​ൺ​സി​ൽ ഹാ​ളി​ൽ വി​ളി​ച്ചു ചേ​ർ​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ബി​സി പ​ദ്ധ​തി​ക്ക് കോ​ർ​പറേ​ഷ​ന്‍റെ വി​ഹി​തം ന​ൽ​കു​ന്നു​ണ്ട്. വ​ന്ധ്യം​ക​രി​ച്ച നാ​യ​ക​ളെ വീ​ണ്ടും യ​ഥാ​സ്ഥ​ല​ത്ത് ത​ന്നെ തു​റ​ന്ന് വി​ടു​ന്ന​തി​നാ​ൽ എ​ണ്ണം കു​റ​യു​ന്നി​ല്ല എ​ന്ന് മാ​ത്ര​മ​ല്ല ക്ര​മേ​ണ അ​ക്ര​മ​ണ സ്വ​ഭാ​വ​മു​ള്ള​താ​യി മാ​റു​ന്നു​മു​ണ്ട്. ആ​യ​തി​നാ​ൽ ഇ​ങ്ങ​നെ​യു​ള്ള തെ​രു​വ്നാ​യ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ഷെ​ൽ​ട്ട​ർ ഹോം ​സ്ഥാ​പി​ക്കു​ന്ന​തി​നും പ​ദ്ധ​തി രൂ​പീ​ക​രി​ക്കു​ന്ന​താ​ണ്.

യോ​ഗ​ത്തി​ൽ ഡ​പ്യൂ​ട്ടി മേ​യ​ർ പി. ​ഇ​ന്ദി​ര, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ എം.​പി. രാ​ജേ​ഷ്, വി.​കെ. ശ്രീ​ല​ത, സി​യാ​ദ് ത​ങ്ങ​ൾ, ഷാ​ഹി​ന മൊ​യ്തീ​ൻ സു​രേ​ഷ്ബാ​ബു എ​ള​യാ​വൂ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​പി. അ​ബ്ദു​ൾ റ​സാ​ഖ്, പി.​വി. ജ​യ​സൂ​ര്യ​ൻ, സാ​ബി​റ, റാ​ഷി​ദ്, കെ.​പി. സു​നി​ഷ , ബീ​ബി, കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ടി.​ജി. അ​ജേ​ഷ്, അ​ഡി. സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ പി.​കെ. പ​ദ്മ​രാ​ജ​ൻ, കെ. ​ഷൈ​നി, റെ​യി​ൽ​വേ ആ​രോ​ഗ്യ വി​ഭാ​ഗം ഡോ. ​വ​ത്സ​ല, കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ​മാ​ർ, ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പൊ​തു​ജ​ന ശ്ര​ദ്ധ​യ്ക്ക്...

വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​ടെ​യോ തെ​രു​വ് നാ​യ്ക്ക​ളു​ടെ​യോ ക​ടി​യോ മാ​ന്ത​ലോ ഏ​റ്റാ​ൽ ആ ​ഭാ​ഗം ന​ന്നാ​യി സോ​പ്പ് ഉ​പ​യോ​ഗി​ച്ച് പൈ​പ്പ് തു​റ​ന്നു വ​ച്ച് വെ​ള്ള​ത്തി​ൽ ക​ഴു​കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

മു​റി​വു​ള്ള ഭാ​ഗം ന​ന്നാ​യി ക​ഴു​കി​യ ശേ​ഷം ഏ​റ്റ​വും അ​ടു​ത്തു​ള്ള പേ ​വി​ഷ ബാ​ധ​യ്ക്കു​ള്ള വാ​ക്‌​സി​ൻ ല​ഭ്യ​മാ​കു​ന്ന ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി വാ​ക്‌​സി​ൻ സ്വീ​ക​രി​ക്ക​ണം.

വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​ടെ​യോ മ​റ്റോ ക​ടി​യോ മാ​ന്ത​ലോ ഏ​റ്റാ​ൽ വാ​ക്‌​സി​ൻ സ്വീ​ക​രി​ക്ക​ണോ വേ​ണ്ട​യോ എ​ന്ന​ത് സം​ബ​ന്ധി​ച്ച മാ​ർ​ഗ നി​ർ​ദേ​ശം ല​ഭി​ക്കു​ന്ന​തി​നാ​യി ഡോ​ക്ട​റു​ടെ സേ​വ​നം തേ​ട​ണം. മ​റ്റ് അ​ഭി​പ്രാ​യ​ങ്ങ​ൾ സ്വീ​ക​രി​ക്ക​രു​ത്. വാ​ക്‌​സി​ൻ സ്വീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​വും വാ​ക്‌​സി​ൻ ആ​വ​ശ്യ​മെ​ങ്കി​ൽ അ​വ​യും ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്ന് ല​ഭി​ക്കും.

പേ​വി​ഷ ബാ​ധ​ക്കെ​തി​രേ​യു​ള്ള വാ​ക്‌​സി​ൻ വ​ള​രെ​യേ​റെ സു​ര​ക്ഷി​ത​വും ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തു​മാ​ണ്.

ചെ​റി​യ കു​ട്ടി​ക​ളെ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളോ മ​റ്റോ മാ​ന്തു​ക​യോ ക​ടി​ക്കു​ക​യോ ചെ​യ്താ​ൽ അ​ക്കാ​ര്യം ര​ക്ഷി​താ​ക്ക​ളോ​ട് തു​റ​ന്നു​പ​റ​യാ​ൻ കു​ട്ടി​ക​ളെ പ്രേ​രി​പ്പി​ക്ക​ണം. കു​ട്ടി​ക​ൾ പ​ര​മാ​വ​ധി മൃ​ഗ​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന ശീ​ലം കു​റ​യ്ക്ക​ണം.

വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്ക് പേ​വി​ഷ ബാ​ധ​ക്കെ​തി​രേ​യു​ള്ള വാ​ക്‌​സി​നേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​യും എ​ടു​ക്ക​ണം.​അ​തി​ന് ഉ​ട​മ​സ്ഥ​​ർ ശ്ര​ദ്ധി​ക്ക​ണം.

തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യം കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ കൂ​ട്ട​മാ​യി കാ​ണ​പ്പെ​ടു​ന്ന ഇ​ട​ങ്ങ​ളി​ൽ അ​വ​യ്ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നു​ണ്ടാ​വ​ണം. ഭ​ക്ഷ​ണ മാ​ലി​ന്യം, ഇ​റ​ച്ചിക്ക​ട​ക​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ​യു​ള്ള ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യ​രു​ത്. ജൈ​വ മാ​ലി​ന്യം കൂ​ട്ടി​യി​ട്ട സ്ഥ​ല​ങ്ങ​ൾ വൃ​ത്തി​യാ​ക്ക​ണം. ഇ​ക്കാ​ര്യം ഗൗ​ര​വ​പൂ​ർ​വം ശ്ര​ദ്ധി​ക്ക​ണം.

ഭി​ക്ഷാ​ട​നം ചെ​യ്യു​ന്ന​വ​ർ, അ​ല​ഞ്ഞു തി​രി​യു​ന്ന​വ​ർ, ആ​രാ​ധ​നാ​ല​യ​ങ്ങ​ളോ​ട് ചേ​ർ​ന്നു ജീ​വി​ച്ചു പോ​രു​ന്ന അ​ശ​ര​ണ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പേ​പ്പ​ട്ടി​ക​ളു​ടെ ക​ടി​യേ​ൽക്കാ​ൻ സാ​ധ്യ​ത​യു​ണ്ടാ​കും. അ​വ​ർ​ക്ക് പേ​വി​ഷ വാ​ക്‌​സി​ൻ സ്വീ​ക​രി​ക്കാ​നു​ള്ള അ​റി​വോ സാ​ഹ​ച​ര്യ​മോ ഉ​ണ്ടാ​യെ​ന്നു വ​രി​ല്ല. അ​വ​രെ പ്ര​ത്യേ​കം ക​രു​ത​ണം.

പേ​വി​ഷ ബാ​ധ​ക്കെ​തി​രെ​യു​ള്ള വാ​ക്‌​സി​ൻ ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ല​ഭ്യ​മാ​ണ്.

ആ​രോ​ഗ്യ വ​കു​പ്പി​ലെ പ്രോ​ഗ്രാം
ഓ​ഫീ​സ​ർ​മാ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗ​ം ചേർന്നു

ക​ണ്ണൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച നാ​യ​യ്ക്ക് പേ​വി​ഷ ബാ​ധ സ്ഥി​രീ​ക​രി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പി​ലെ പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം ഡി​എം​ഒ ഡോ. ​പി​യു​ഷ് എം. ​ന​മ്പൂ​തി​രി​പ്പാ​ട് വി​ളി​ച്ചു ചേ​ർ​ത്തു. പേ​വി​ഷ വാ​ക്‌​സി​ന്‍റെ ല​ഭ്യ​ത ജി​ല്ല​യി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ൽ ഉ​റ​പ്പു വ​രു​ത്തി​യി​ട്ടു​ണ്ട്.

സ്റ്റോ​ക്കു​ക​ൾ ബ​ന്ധ​പ്പെ​ട്ട ആ​ശു​പ​ത്രി​ക​ൾ യ​ഥാ സ​മ​യം കൃ​ത്യ​മാ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​നെ അ​റി​യി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി സം​യു​ക്ത യോ​ഗം ചേ​രാ​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്, ത​ദ്ദേ​ശ വ​കു​പ്പു​ക​ളു​മാ​യി ചേ​ർ​ന്നു പേ ​വി​ഷ​ബാ​ധ​ക്കെ​തി​രേ​യു​ള്ള പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കും.